മുടി കൊഴിച്ചിലും താരനുമെല്ലാം നാം സ്ഥിരം അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ്. മുടി കൊഴിച്ചില്‍, താരന്‍, മുടിയുടെ വരള്‍ച്ച, അകാല നര എന്നീ പ്രശ്നങ്ങളെല്ലാം പല വിധത്തില്‍ കേശസംരക്ഷണത്തിന് പ്രശ്നമുണ്ടാക്കുന്നു. മുകളില്‍ പറഞ്ഞ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് പല മാര്‍ഗ്ഗങ്ങള്‍ തേടി ക്ഷീണിച്ചവരാണോ നിങ്ങള്‍. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ഇനി പുളി മതി.
പുളി ഉപയോഗിച്ച് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും. പുളി കൊണ്ട് എങ്ങനെയെല്ലാം കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും മറ്റ് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കും എന്ന് നോക്കാം.
മുടിയുടെ വരള്‍ച്ച മാറ്റുന്നതിന്
വാളന്‍ പുളി എടുത്ത് ഇത് വെള്ളത്തിലിട്ട് കുതിര്‍ത്ത് അതിന്‍റെ പള്‍പ്പ് എടുത്ത് മാറ്റി വെക്കുക. ഇതിലേക്ക് അല്‍പം തേന്‍ എടുത്ത് ഇതിലേക്ക് മാറ്റി വെച്ചിരിക്കുന്ന പള്‍പ്പിലേക്ക് ചേര്‍ക്കുക. ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ മസ്സാജ് ചെയ്ത് പത്ത് മിനിറ്റിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുടിയുടെ വരള്‍ച്ച ഇല്ലാതാക്കി മുടിക്ക് തിളക്കവും കറുപ്പും നല്‍കുന്നു. ഈ മാര്‍ഗ്ഗം ആഴ്ചയില്‍ രണ്ട് തവണ ചെയ്യാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ മുടിക്ക് പ്രതീക്ഷിക്കാത്ത മാറ്റം നല്‍കുന്നു.
താരനെ പറപ്പിക്കാം
താരനാണ് കേശസംരക്ഷണത്തിന് വില്ലനാവുന്ന ഒന്ന്. എന്നാല്‍ ഇത്തരം പ്രതിസന്ധികളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. പുളിയും തൈരും ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പുളിപിഴിഞ്ഞ വെള്ളത്തില്‍ അല്‍പം തൈരും മിക്‌സ് ചെയ്ത് ഇത് തലയില്‍ തേച്ച് പിടിപ്പിക്കുന്നു. ഇത് അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയണം. ഇത്തരത്തില്‍ ആഴ്ചയില്‍ രണ്ട് തവണ ചെയ്യുന്നത് താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.