Kerala News

മാള: ഭാഗ്യ പരീക്ഷണത്തില്‍ വിജയിച്ച്‌ കോടീശ്വരനായി ജീവിക്കും മുന്‍പേ അബ്ദുള്‍ ഖാദറിന്റെ ജീവിതം നിര്‍ഭാഗ്യത്തില്‍ പൊലിഞ്ഞു. മാളപള്ളിപ്പുറം സ്വദേശി ആനന്ദാനത്ത് അബ്ദുള്‍ ഖാദര്‍ (64) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

കഴിഞ്ഞ മാര്‍ച്ച്‌ ഏഴിനാണ് കേരള ഭാഗ്യക്കുറിയുടെ ഭാഗ്യമിത്രയില്‍ ഒരു കോടി അടിച്ചത്. കോടീശ്വരനായി ജീവിതം തുടങ്ങും മുമ്ബേയാണ് നിര്‍ഭാഗ്യം അബ്ദുള്‍ ഖാദറിനെ മരണത്തിന്റെ രൂപത്തില്‍ ഇല്ലാതാക്കിയത്. മാളയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്ന അബ്ദുള്‍ ഖാദര്‍ ഏതാനും ദിവസമായി കൊവിഡിന്റെ പശ്ചാത്തലത്തില്‍ സ്ഥാപനം അടച്ചിട്ടിരിക്കുകയായിരുന്നു.

ദിവസവും ശരാശരി 200 രൂപയ്ക്ക് ടിക്കറ്റ് എടുക്കുമായിരുന്ന അബ്ദള്‍ ഖാദര്‍ കോടീശ്വരനായപ്പോള്‍ നിരവധി ആഗ്രഹങ്ങള്‍ പങ്കുവച്ചിരുന്നു. പണം ലഭിക്കുമ്ബോള്‍ നിറവേറ്റാന്‍ കാത്തുവച്ച നിരവധി സ്വപ്നങ്ങള്‍ ബാക്കിവച്ചാണ് ഈ കോടീശ്വരന്‍ പേരിലൊതുക്കി മരണത്തിന് കീഴടങ്ങിയത്. സംസ്‌കാരം ഇന്ന് രാവിലെ ഒമ്ബതിന് നടക്കും. ഭാര്യ: സഫിയ. മകന്‍: അസ്‌കര്‍.

d

Related Articles

Leave a Reply

Your email address will not be published. Required fields are marked *