Entertainment

ഇന്‍റീരിയര്‍ ഡിസൈനിങ്ങിലെ ഒരു സുപ്രധാന ഘടകമാണ് കൗതുകവസ്തുക്കള്‍ അഥവാ ക്യൂരിയോസ് പീസുകള്‍. അകത്തളത്തിന്‍റെ മോടി കൂട്ടുന്ന ഇവയുടെ തെരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ഓരോ വീടും ഒരു പ്രത്യേക തീമിനനുസരിച്ചാവും ഡിസൈന്‍ ചെയ്യുക. കണ്ടംപ്രറി, എത്‌നിക്, ട്രഡീഷണല്‍ എന്നിങ്ങനെ ഏതു ശൈലിയിലാണോ വീടിന്‍റെ ഡിസൈന്‍ അതിനോട് ചേരുന്ന രീതിയിലുള്ള ക്യൂരിയോസ് തന്നെ വേണം തെരഞ്ഞെടുക്കാന്‍.

ഓരോ സ്‌പേസിന്‍റെയും ഭംഗി ഉയര്‍ത്തി കാണിക്കുക എന്നതാണ് ക്യൂരിയോസിന്‍റെ ധര്‍മ്മം. അതുകൊണ്ട് ഓരോ ഏരിയയ്ക്കും ഇണങ്ങുന്ന രീതിയിലുള്ളവ തെരഞ്ഞെടുക്കുക. ബെഡ്‌റൂമിന്റെ ആംപിയന്‍സ് കൂട്ടാനുതകുന്ന വസ്തു കോമണ്‍ ഏരിയകളില്‍ അതായത് ലിവിങ്-ഡൈനിങ് ഏരിയകളില്‍ വച്ചാല്‍ ആ ഭംഗി കിട്ടണമെന്നില്ല. ഒരു മുറിയുടെ സ്വഭാവത്തെ തന്നെ മാറ്റിയെടുക്കാന്‍ കഴിയുന്നവയാണ് ക്യൂരിയോസുകള്‍.

നിറം ഒരു പ്രധാനപ്പെട്ട സംഗതിയാണ്. ഉപയോഗിക്കുന്ന ക്യൂരിയോസിന്‍റെ കളര്‍, മെറ്റീരിയല്‍, ടെക്‌സ്ചര്‍ എന്നിവ മൊത്തം ഫര്‍ണിഷിങ്ങുമായി ഇഴുകിച്ചേര്‍ന്നു പോകണം. തെരഞ്ഞെടുക്കുന്ന വസ്തു ഒന്നുകില്‍ എല്ലാമായും ചേര്‍ന്നുപോകുന്നതോ അല്ലെങ്കില്‍ എല്ലാറ്റില്‍ നിന്നും വ്യത്യസ്തമായി പ്രൊജക്റ്റ് ചെയ്ത് നില്‍ക്കുന്നതോ ആകാം. എടുത്തു നില്‍ക്കുന്ന തരം കൗതുകവസ്തു മുറിയുടെ മൊത്തം ശൈലിയെ സ്വാധീനിക്കും.

ഉപഭോക്താവിന്‍റെ താല്‍പര്യങ്ങള്‍ക്കനുസൃതമായി കസ്റ്റമൈസായി ഡിസൈന്‍ ചെയ്യുന്നതും പതിവാണ്. വീട്ടുകാര്‍ സ്വയം ഡിസൈന്‍ ചെയ്‌തെടുക്കുന്ന ക്യൂരിയോസുകള്‍ വൈയക്തികമായ അനുഭവമാണ് നല്‍കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *