Site icon Root ScoopI Kerala News I National News

ബാര്‍ജ് ദുരന്തം; മരിച്ചവരില്‍ 2 മലയാളികളും; 37 മൃതദേഹങ്ങള്‍ കണ്ടെടുത്തു; 38 പേര്‍ക്കായി തിരച്ചില്‍

ടൗട്ടെ ചുഴലിക്കാറ്റില്‍ പെട്ട് മുബൈ ഹൈയില്‍ കടലില്‍ മുങ്ങിയ ഒ.എന്‍.ജി.സിയുടെ പി 305 ബാര്‍ജില്‍ നിന്ന് 37 ജീവനക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

38 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മരിച്ചവരില്‍ 2 മലയാളികളുമുണ്ട് . വയനാട് കല്പറ്റ സ്വദേശി ജോമിഷ് ജോസഫ് കോട്ടയം സ്വദേശി ഷാസിന്‍ ഇസ്മായില്‍ എന്നിവരാണ് മരിച്ചത്. മുസ്ലിം ലീഗ് സംസ്ഥാന നേതാവ് കേയീ സാഹിബിന്റെ ബന്ധുവാണ് ഇസ്മായില്‍ .

മുങ്ങിയ ബാര്‍ജില്‍ 188 ജീവനക്കാരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി നാവിക സേന അറിയിച്ചു. ഇവരില്‍ 22 പേര്‍ മലയാളികളാണ്. നാവിക സേനയുടെ ഐ.എന്‍.സ് കൊച്ചി, ഐ.എന്‍.എസ് കൊല്‍ക്കൊത്ത യുദ്ധക്കപ്പലുകളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

കഴിഞ്ഞ ആറു വര്‍ഷമായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്ബനിയില്‍ ജോലി ചെയ്തിരുന്ന ജോമീഷ് ബാര്‍ജ് പി 305 ലെ അത്യാവശ്യ അറ്റകുറ്റ പണികള്‍ തീര്‍ക്കാനായാണ് മുംബൈയിലെത്തിയത്‌.

ബന്ധുക്കള്‍ക്ക് സഹായമായി മുംബൈയിലെ സാമൂഹിക പ്രവര്‍ത്തകരായ എന്‍ കെ ഭൂപേഷ്‌ബാബു, ജോജോ തോമസ്, വി കെ സൈനുദ്ദീന്‍ എന്നിവര്‍ സേവന രംഗത്തുണ്ട്

Exit mobile version