അവോക്കടോയുടെ ആരോഗ്യ ഗുണങ്ങള്‍…

ഒട്ടനവധി വിഭവങ്ങളെ രുചിയും ആരോഗ്യഗുണങ്ങളാലും സമ്പുഷ്ടമാക്കുന്ന ഒരു അത്യുഗ്രന്‍ പഴമാണ് അവോക്കടോ. പോഷകസമ്പുഷ്ടമായ ഈ പഴം 65 ഫീറ്റ് വരെ ഉയരം വയ്ക്കുന്ന പേര്‍സിയ

അമേരിക്കാനാ എന്ന നിത്യഹരിതവൃക്ഷത്തിലാണ് ഉണ്ടാകുന്നത്.

avocados-featured-1024x614

ഈ ലേഖനത്തില്‍ അവോക്കടോ മനുഷ്യന്‍റെ ആരോഗ്യം നല്ലരീതിയില്‍ നിലനിര്‍ത്തുവാന്‍ എങ്ങിനെയെല്ലാം സഹായിക്കുന്നു എന്നുള്ളത് ഉള്‍പ്പെടുത്തിയിരിക്കുന്നു.

അവോക്കാടോ പഴം നല്‍കുന്ന ഗുണങ്ങള്‍:

അവോക്കാടോ നിങ്ങള്‍ കഴിക്കുന്ന ഏതുതരം ഫ്രൂട്ട്സാലടിലും ചേര്‍ക്കാവുന്നതാണ്. രുചി വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം ഒട്ടനവധി ആരോഗ്യ ഗുണങ്ങളും ഇത് നല്‍കുന്നുണ്ട്.

  • സാലഡില്‍ ഒരു അവോകാടോ ചേര്‍ക്കുക, ഇത് ബീറ്റ കരോട്ടിന്‍ (beta carotene), ലൈക്കോപ്പീന്‍ (lycopene) എന്നിങ്ങനെയുള്ള രണ്ട് കരോട്ടിനോയിഡ് ആന്‍റിഓക്സിഡന്‍റുകളെ  ആകിരണം ചെയ്യുവാന്‍ സഹായിക്കുന്നു.
  • 15 ഗ്രാമോളം വരുന്ന ഒരു കപ്പ് ഫ്രെഷ് അവോക്കാടോ, സ്പിനാച്ച്, ക്യാരറ്റ്, ലെറ്റ്യൂസ്, എന്നിവയുള്ള സാലഡില്‍ ചേര്‍ത്ത് കഴിക്കുക.
  • അവോകാടോ എണ്ണ സാലഡില്‍ ചേര്‍ത്ത് കഴിക്കുമ്പോള്‍ അതില്‍ നിന്നും ആന്‍റിഓക്സിഡന്‍റ്സ് ആകിരണം ചെയ്യുവാന്‍ ഈ എണ്ണ സഹായിക്കുന്നു.

ഈ പഴത്തിന്‍റെ തൊലി ഉരിയുന്നത് എങ്ങിനെയെന്നും അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പഠനങ്ങളുടെ അടിസ്ഥാനത്തില്‍ അവോകടോയുടെ തൊലിയുടെ തൊട്ടു താഴെയുള്ള കടും പച്ച നിറം ഉള്ള ഭാഗത്താണ്  കരോട്ടിനോയിടുകള്‍ കാണപ്പെടുന്നത്. അതിനാല്‍ ഈ ഭാഗം ഉരിഞ്ഞു കളയാതിരിക്കുക. ആദ്യം പഴം മുകളില്‍ നിന്ന് കീഴോട്ട് മുറിച്ച് നടുവിലുള്ള കായ മാറ്റുക. ശേഷം തൊലി മുകളില്‍ പറഞ്ഞിരിക്കുന്ന പോലെ ഉരിയുക.

Avocado-Oil-photo2

ആരോഗ്യമുള്ള കൊഴുപ്പിന്‍റെ കലവറ:

ശരിയായ വണ്ണം നിലനിര്‍ത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ഈ പഴത്തെ കൂടുതല്‍ കൊഴുപ്പുള്ളതും എണ്ണമയമുള്ളതുമായ ആഹാരമായി കൂട്ടാറുണ്ട്.പക്ഷെ ഇതില്‍ അടങ്ങിയിട്ടുള്ള കൊഴുപ്പിനു ഒരു പ്രത്യേകതയുണ്ട്, കാരണം ഇത് പല ആരോഗ്യ ഗുണങ്ങളും നല്‍കുന്നുണ്ട്.

ആര്‍ത്രൈറ്റിസ്, ഹൃദയസംബന്ധിയായ രോഗങ്ങള്‍ എന്നിങ്ങനെ പലവിധ ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും ഒരു പരിധി വരെ അകറ്റി നിര്‍ത്തുവാനും ആശ്വാസം നല്‍കുവാനും ഈ പഴം കഴിക്കുന്നതിലൂടെ സാധിക്കും.

ആരോഗ്യമുള്ള ഹൃദയം, തലച്ചോറ്, കണ്ണുകള്‍:

ഒമേഗ-3 ഫാറ്റി ആസിഡുകളുടെ കലവറയാണ് ഇത്. കൂടാതെ അവക്കാടോ കഴിക്കുന്നതിലൂടെ ആരോഗ്യമുള്ള ഹൃദയവും, ബുദ്ധിവളര്‍ച്ചയും, നല്ല കാഴ്ചശക്തിയും ലഭിക്കും. ആരോഗ്യമുള്ള തലച്ചോറ് ഉണ്ടാകുവാന്‍ സഹായിക്കുന്ന ഇത് അല്‍ഷിമേഴ്സ് രോഗത്തെ വരെ ഒരു പരിധി വരെ തടഞ്ഞു നിര്‍ത്തുവാന്‍ നമ്മെ സഹായിക്കുന്നു. ഓര്‍മ്മക്കുറവ് ഉണ്ടാകാതിരിക്കുവാനും ഈ പോഷകസമ്പുഷ്ടമായ ആഹാരം സഹായിക്കുന്നു.

ഇനി താമസമെന്തിന്? ഇന്ന് മുതല്‍ ഈ ആരോഗ്യസംപുഷ്ടമായ പഴം നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *