ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു അത്ഭുത ഉള്ളടക്കമാണ് ഗ്രീന്‍ കോഫിയിലെ ക്ലോറോജെനിക് ആസിഡ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഉരുകി ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നുവെന്ന് പഠനത്തില്‍ പറയുന്നു. കോഫിയെ കുറിച്ച് അധികം പേരും കേട്ടിട്ടുണ്ടാകില്ല. സാധാരണ കോഫി പോലെ കോഫി പഴങ്ങളുടെ വിത്തുകളാണ് ഗ്രീന്‍ കോഫി ബീന്‍സ്. ഗ്രീന്‍ കോഫി ബീന്‍സില്‍ ഉയര്‍ന്ന അളവില്‍ ക്ലോറോജെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. അത് പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു.
ഗ്രീന്‍ കോഫി ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ക്ലോറോജനിക് ആസിഡ് കാര്‍ബോഹൈഡ്രേറ്റിന്റെ ആഗീരണത്തെ കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്ത് ശരീരഭാരം കുറച്ച് പ്രമേഹത്തെ തടയാന്‍ സഹായിക്കുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഗ്രീന്‍ കോഫി ബീന്‍സ് രക്തധമനികളെ സ്വാധീനിക്കുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു അത്ഭുത ഉള്ളടക്കമാണ് ഗ്രീന്‍ കോഫിയിലെ ക്ലോറോജെനിക് ആസിഡ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഉരുകി ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നുവെന്ന് ഇന്ത്യന്‍ ജേണല്‍ ഓഫ് ഇന്നൊവേറ്റീവ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാന്‍ ഗ്രീന്‍ കോഫി സഹായിക്കും. ഗ്രീന്‍ കോഫി കുടിക്കുന്നത് നിങ്ങളുടെ ചെറുകുടലില്‍ പഞ്ചസാര ആഗിരണം ചെയ്യുന്നത് കുറയ്ക്കും. ഇത് കൊഴുപ്പായി സൂക്ഷിക്കാന്‍ ലഭ്യമായ പഞ്ചസാരയുടെ കുറവിലേക്ക് നയിക്കുന്നു.
ഗ്രീന്‍ കോഫി എപ്പോഴും ഭക്ഷണത്തിന് ശേഷം ?കുടിക്കുന്നതാണ് കൂടുതല്‍ നല്ലതെന്നാണ് ?ഗവേഷകര്‍ പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്തുന്നതിനും ഗ്രീന്‍ കോഫി കഴിക്കുന്നത് സഹായിക്കും. രുചി വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് കുറച്ച് തേന്‍ അല്ലെങ്കില്‍ കറുവപ്പട്ട ചേര്‍ക്കാവുന്നതാണ്