സുന്ദരമായ ഒരു നിറംമതി വീടിന്‍റെ മനോഹാരിതയെ വാനോളം ഉയര്‍ത്താന്‍. ഓര്‍ക്കേണ്ടത് അധികമായാല്‍ അമൃതും വിഷമാകുമെന്ന സത്യം മാത്രം. ലാന്‍ഡ്‌സ്‌കേപ്പിങ് ചെയ്യാന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍ പൂന്തോട്ടത്തോടു യോജിക്കുന്ന നിറം എക്സ്റ്റീരിയറിനു തിരഞ്ഞെടുത്താല്‍ നന്നായിരിക്കും.
കൊളോണിയല്‍ ശൈലിയിലുള്ള വീടിന് വെള്ളയോടൊപ്പം ഒലിവ് ഗ്രീന്‍ നിറം നല്‍കാം. ഭിത്തിയിലെ ക്ലാഡിങ്ങിനോടും ചേരുന്ന നിറമാണ് പച്ച. കണ്ടംപററി വീടിന് ഒഴിവാക്കാനാകാത്ത നിറമാണ് മഞ്ഞ. കൂടെ ആഷും വെള്ളയും കറുപ്പും ഉണ്ടെങ്കില്‍ സുരക്ഷിതമായ കോംബിനേഷന്‍ ആയി. ന്യൂട്രല്‍ നിറമായ ആഷിന്‍റെ യഥാസ്ഥാനത്തുള്ള ഉപയോഗത്തിലൂടെ വീടിനെ ലളിതമായ, എന്നാല്‍ മോഡേണായ വീട് ആക്കാം.
മാമ്പഴമഞ്ഞയുടെ പ്രസരിപ്പ് മുറിക്കുള്ളില്‍ നവോന്മേഷം നിറയ്ക്കാന്‍ ഉപകരിക്കും. തടിയുടെ നിറത്തോടും മഞ്ഞയോടും വെള്ളയോടുമൊത്തു പോകാന്‍ കാവി നിറത്തിനു കഴിയും. കുറച്ചു സ്ഥലത്തേ നല്‍കാവൂ എന്നു മാത്രം. ഇന്‍റീരിയറില്‍ ട്രെന്‍ഡി ആയ നിറമാണ് പര്‍പ്പിള്‍. ഹൈലൈറ്റര്‍ ഭിത്തിയും പര്‍ഗോളയും മാത്രം പര്‍പ്പിള്‍ ഉപയോഗിച്ച് മുറി ആകര്‍ഷകമാക്കാവുന്നതാണ്
ഇളം നിറങ്ങള്‍ ആകാമെങ്കിലും അകത്തള ഭിത്തികള്‍ക്ക് വെള്ള തന്നെ അനുയോജ്യം. ഒരു ഭിത്തി മാത്രം ഇഷ്ടനിറമുപയോഗിച്ച് ഹൈലൈറ്റ് ചെയ്യാം. ഡ്രസ് വാങ്ങുമ്പോള്‍ എന്നതുപോലെ വ്യത്യസ്തമായ നിറക്കൂട്ടുകള്‍ ഭിത്തിയിലും പരീക്ഷിക്കാം. ഗെസ്റ്റ് റൂം ഇളം മഞ്ഞ ഉപയോഗിച്ച് ആകര്‍ഷകമാക്കാം. സ്റ്റെന്‍സില്‍ ഉപയോഗിച്ച് ഭിത്തി ഹൈലൈറ്റ് ചെയ്യാം. മോഡേണ്‍ ശൈലിയിലുള്ള ഇന്‍റീരിയറിന്‍റെ ഹൈലൈറ്റ് കണ്ണിനെ നോവിക്കാത്ത ആഷ് മെറൂണ്‍ കോംബിനേഷനാണ്. ഔപചാരികത കലര്‍ന്ന ലിവിങ് റൂമിന് ഊഷ്മളത പകരാന്‍ മഞ്ഞനിറം ടെക്‌സ്ചര്‍ പെയിന്‍റ് ഉപയോഗിക്കാവുന്നതാണ്. മുറിയിലെ അന്തരീക്ഷം മയപ്പെടുത്താന്‍ മഞ്ഞയോടൊപ്പം കോട്ടഗ്രീന്‍ ഉപയോഗിക്കാം. മുറിക്കു പ്രസരിപ്പു നല്‍കാന്‍ ഇതിനു കഴിയും.
വെള്ളയോടും തടിയുടെ കോഫിബ്രൗണിനോടും യോജിക്കുന്ന വൈന്‍ റെഡ് ഹൈലൈറ്റര്‍ ഭിത്തിക്ക്‌നല്‍കാം. സ്റ്റെന്‍സില്‍ കൊണ്ട് ഡിസൈനും നല്‍കണം. ഉറക്കം ഉണരുമ്പോള്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കാന്‍ ഹൈലൈറ്റര്‍ നിറങ്ങള്‍ക്കു കഴിയും. ഒരിക്കലും മടുക്കാത്ത നിറങ്ങളായ മഡ് ബ്രൗണ്‍, പച്ച, നീല തുടങ്ങിയവ കിടപ്പുമുറിക്കു നല്‍കാം. ട്രഡീഷണലോ മോഡേണോ എന്ന വ്യത്യാസമില്ലാതെ മാസ്റ്റര്‍ ബെഡ്‌റൂമിനു നല്‍കാവുന്നതാണ് എര്‍ത്‌ലി കളര്‍. കബോര്‍ഡും ഭിത്തിയും ഫര്‍ണിഷിങ്ങും ചേരുന്ന സ്‌ട്രൈപ്പ് യൂണിറ്റ്. ചുവരിലെ നിറത്തോടു ചേരുന്ന നിറം കബോര്‍ഡിനു നല്‍കാം.
ഇളം മഞ്ഞയും ചാരനിറവും തമ്മിലുള്ള കോംബിനേഷന്‍ സൂപ്പര്‍! കിടപ്പുമുറിക്കു പ്രസരിപ്പേകുന്നു ഈ നിറം. കബോര്‍ഡിലും ഫര്‍ണിഷിങ്ങിലും ഭിത്തിയിലും ഒരേ തീം പിന്‍തുടരുന്നത് പുതിയ ട്രെന്‍ഡാണ്. ഏതെങ്കിലും മോട്ടിഫ് ഉപയോഗിച്ചും ഇങ്ങനെ ചെയ്യാവുന്നതാണ്. പച്ചയുടെ വിവിധ ഷേഡുകള്‍ കൊണ്ടും കിടപ്പുമുറി ഭംഗിയാക്കാം, മനസമാധാനവും കണ്ണിനു കുളിര്‍മയും നല്‍കാന്‍ പച്ചയ്ക്കാവും.