കടലാക്രണം കാരണം ജില്ലയുടെ തീരങ്ങളില്‍നിന്ന് മത്സ്യബന്ധനത്തിന് കടലില്‍ പോകാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കഴിയാതെ വന്നതോടെ ഇതരസംസ്ഥാനത്തുനിന്നെത്തുന്ന മത്സ്യങ്ങള്‍ക്ക് തൊട്ടാല്‍ പൊള്ളുന്ന വില.
വ്യാപകമായ തോതില്‍ രാസവസ്തുക്കള്‍ ചേര്‍ത്താണ് ഇവയെത്തുന്നത്. ഇത്തരം മത്സ്യങ്ങളെ പിടികൂടി നശിപ്പിക്കുന്നതിന് തിരുവനന്തപുരം നഗരസഭയുടെ കീഴില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ഇതുവരെയും രംഗത്തിറങ്ങിയല്ല.
ചെറിയ പത്ത് ചാളക്ക് കഴിഞ്ഞ ദിവസം കച്ചവടക്കാര്‍ ഈടാക്കിയത് 200 രൂപയാണ്. ദിവസങ്ങള്‍ക്കുമുമ്ബ് പൊതുവിപണിയില്‍ തൂക്കം അനുസരിച്ച് വില്‍പന നടത്തിയിരുന്ന ചെറുമത്സ്യങ്ങള്‍ പോലും ഇപ്പോള്‍ എണ്ണം കണക്കാക്കിയാണ് വില്‍ക്കുന്നത്. സാധാരണ കടലാക്രമണ കാലത്ത് മത്സ്യവില ഉയരുന്നത് പതിവാണ്. എന്നാല്‍, ഇത്തവണ കോവിഡിെന്റ മറവില്‍ പത്തിരട്ടിയോളമാണ് മത്സ്യവില കൂടിയത്.
കഴിഞ്ഞ കോവിഡ് കാലത്ത് ടണ്‍ കണക്കിന് രാസവസ്തുക്കള്‍ ചേര്‍ത്ത് എത്തിയ മത്സ്യം നഗരസഭ പിടികൂടി നശിപ്പിച്ചിരുന്നു. അവശ്യവസ്തുക്കളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി മത്സ്യവാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള അനുമതിയുടെ പിന്‍ബലത്തിലാണ് ഇതര സംസ്ഥാനത്ത് നിന്നുള്ള കെണ്ടയ്നര്‍ ഉള്‍പ്പെെടയുള്ള ലോറികള്‍ പരിശോധനകളില്ലാതെ തമിഴ്നാട് അതിര്‍ത്തിയായ കളിയിക്കാവിള വഴി തലസ്ഥാന ജില്ലയിലെ മൊത്തവിതരണ മാര്‍ക്കറ്റുകളിലെത്തുന്നത്.
ഇവിടെ നിന്നെടുക്കുന്ന മത്സ്യങ്ങളാണ് ചെറുതും വലുതുമായ മാര്‍ക്കറ്റുകളിലും വഴിയോരങ്ങളിലും വില്‍പനക്കെത്തുന്നത്.
ദിവസങ്ങളോളം പഴക്കമുള്ള ഇത്തരം മത്സ്യം പെെട്ടന്ന് ചീയാതിരിക്കാന്‍ ഫോര്‍മാലിന്‍ അമിതമായി ഉപയോഗിക്കുന്നു.മാസങ്ങളോളം വലിയ ഫ്രീസറില്‍ സൂക്ഷിച്ച മത്സ്യങ്ങളാണ് അതിര്‍ത്തി കന്നൈത്തുന്നത്. നിലവില്‍ തമിഴ്നാടിന് പുറമെ കര്‍ണാടക, ആന്ധ്ര, ഗോവ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് ജില്ലയിലേക്ക് രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യം ഒഴുകുന്നു.
കച്ചവടക്കാരുടെ കൈകളിലെത്തുമ്ബോള്‍ വീണ്ടും സോഡിയം ബെന്‍സോയിറ്റ് എന്ന രാസവസ്തു കൂടി ചേര്‍ക്കുന്നു. മത്സ്യത്തില്‍ ചേര്‍ക്കുന്ന രാസപദാര്‍ഥങ്ങളുടെ സാന്നിധ്യം കെണ്ടത്താനുള്ള പരിശോധന കര്‍ശനമാക്കാന്‍ ഭക്ഷ്യ സുരക്ഷാ കമീഷണറുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ഭക്ഷ്യ സുരക്ഷാ വിഭാഗം ജില്ലാ മേധാവികള്‍, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഫിഷറീസ് സര്‍വകലാശാല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിരുന്നു.
പരിശോധനക്കായി പ്രത്യേക സംഘത്തെ നിയോഗിക്കാനും ശാസ്ത്രീയ പരിശോധന ഉള്‍പ്പെടെ സാങ്കേതിക സഹായങ്ങള്‍ക്കായി സി.എം.എഫ്.ആര്‍.ഐ, സി.ഐ.എഫ്.ടി, എം.പി.ഇ.ഡി.എ തുടങ്ങി കേന്ദ്ര ഏജന്‍സികളുടെ സഹായം ഏര്‍പ്പെടുത്താനും തീരുമാനിച്ചിരുന്നു. പ്രത്യേക സംഘം നിലവില്‍ വന്നെങ്കിലും പിന്നീട് ഇവരുടെ പ്രവര്‍ത്തനവും നിലച്ചിരിക്കുകയാണ്.