Site icon Root ScoopI Kerala News I National News

ഇന്‍റീരിയര്‍ ഡെക്കറേഷന്‍ സ്വയം ചെയ്യാം…

വീട് മോടിപിടിപ്പിക്കല്‍ അല്പം പണച്ചെലവുള്ള കാര്യമാണെങ്കിലും എല്ലാ മോടിപിടിപ്പിക്കലും അത്ര പണവും സമയവും ആവശ്യമായതല്ല. കുറഞ്ഞ ചെലവില്‍ ഇന്‍റീരിയര്‍ ഡെക്കറേഷന്‍ നടത്താന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്. ഈ ക്രമീകരണങ്ങള്‍ വഴി വീടിന് വ്യത്യസ്ഥമായ ഭംഗി നല്കാം.

ഫര്‍ണ്ണിച്ചറുകളുടെ സ്ഥലം മാറ്റല്‍ ഫര്‍ണ്ണിച്ചറുകള്‍ ഭിത്തിയില്‍ നിന്ന് അകറ്റിയിടുക. ഇവ വിലങ്ങനെ ഇടുക. സോഫ കോണോട് കോണ്‍ രീതിയില്‍ ഇട്ടാല്‍ ഇടുങ്ങിയ ലിവിങ്ങ് റൂമിന് കൂടുതല്‍ വിശാലതയും, ആകര്‍ഷകത്വവും തോന്നും. പെയിന്‍റും വൃത്തിയാക്കലും പുതിയ പെയിന്‍റ് മുറിക്കും, സാധനങ്ങള്‍ക്കും വാതിലിനും പുതിയ കാഴ്ച നല്കും.

അതേ പോലെ ഇവ വൃത്തിയാക്കിയാലും പുതുമ കിട്ടും. മോള്‍ഡിങ്ങുകളും, വാതിലുകളും വിട്ടുപോകരുത്. പുതിയ നിറങ്ങളും, ഉപയോഗപ്രദമായ വീട്ടുപകരണങ്ങളും അടുത്തുള്ള സ്റ്റോറില്‍ നിന്ന് വാങ്ങുക. ഭിത്തിയുടെ പെയിന്‍റ് ഒരു ഭിത്തിക്ക് നിങ്ങളുടെ ഇഷ്ടപ്പെട്ട നിറം നല്കുക. അതിനെ പ്രധാന നിറമാക്കി മാറ്റുക. നല്ലൊരു ചിത്രം അവിടെ തൂക്കുകയോ, ആകര്‍ഷകമായ ഫര്‍ണ്ണിച്ചര്‍ അതിനരികില്‍ സ്ഥാപിക്കുകയോ ചെയ്യുക. നിറങ്ങളുടെ തെരഞ്ഞെടുപ്പ് തെളിച്ചമുള്ള നിറങ്ങളും, മികച്ച ലൈറ്റിംഗും പ്രസന്നമായ അന്തരീക്ഷം വീടിനുള്ളില്‍ നല്കും.

വെളിച്ചം കഴിയുന്നിടത്തോളം സ്വഭാവികമായ വെളിച്ചം ഉപയോഗപ്പെടുത്താന്‍ ശ്രദ്ധിക്കണം. വെളിച്ചത്തോട് ആളുകള്‍ വേഗത്തില്‍ പ്രതികരിക്കും. അലങ്കാരങ്ങള്‍ രൂപങ്ങള്‍, തുണികള്‍, പെയിന്‍റ് തുടങ്ങിയവ സമര്‍ത്ഥമായി ഉപയോഗിച്ച് വാതിലുകള്‍ക്കും ജനാലകള്‍ക്കും ഭംഗിയേകാം. തടിയിലും സിന്തറ്റിക്കിലുമുള്ള ഇത്തരം ഉത്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.

കണ്ണാടിയോ ചിത്രമോ തൂക്കുക നിങ്ങളുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങള്‍ തൂക്കുക. അലങ്കാരങ്ങളുള്ള ഫ്രെയിമുകളും ഉപയോഗിക്കാം. കണ്ണാടി തൂക്കുമ്പോള്‍ നല്ല കാഴ്ച ലഭിക്കുന്ന തരത്തില്‍ തൂക്കുകയോ, അതല്ലെങ്കില്‍ ഏതെങ്കിലും ശില്‍പ്പഭംഗി പ്രതിഫലിപ്പിക്കുന്ന തരത്തിലോ സ്ഥാപിക്കുക. അടുക്കും ചിട്ടയും അടുക്കും ചിട്ടയുമില്ലാത്ത മുറികള്‍ തികച്ചും അനാകര്‍ഷകമായിരിക്കും. അലമാരകള്‍ കുത്തനെ വെയ്ക്കുകയും ബുക്ക് കേസുകളുമൊക്കെ ഉള്‍മുറികളില്‍ സ്ഥാപിക്കുകയും വഴി കൂടുതല്‍ കാര്യക്ഷമമായി ക്രമീകരിക്കാം.

മുറിയില്‍ ഒരു കാര്‍പ്പെറ്റ് വിരിക്കുന്നത് വളരെ നല്ലതാണ്. മുറിക്ക് അനുയോജ്യമായ ഒന്ന് കോഫീ ടേബിളിനടിയില്‍ വിരിക്കാം. വിളക്കുകള്‍ മുറിക്ക് ആകര്‍ഷകത്വം നല്കുന്നതില്‍ പ്രധാനപ്പെട്ട ഘടകമാണ് വിളക്കുകള്‍. പുതിയതും ആകര്‍ഷകമായതുമായ വൈദ്യുത വിളക്കുകള്‍ ഉപയോഗിക്കുക. അലങ്കാരമുള്ള തലയിണകള്‍ മുറിയില്‍ ആകര്‍ഷകതത്വം നല്കാന്‍ എളുപ്പത്തില്‍ സഹായിക്കുന്നവയാണ് തലയിണകള്‍. സോഫയായാലും, കസേരയായാലും ഇവ ഉപയോഗിച്ച് ആകര്‍ഷകത്വം വര്‍ദ്ധിപ്പിക്കാം. മെഴുകുതിരിയും, മെഴുകുതിരിക്കാലുകളും മെഴുകുതിരികളും അവയുടെ കാലുകളും ആകര്‍ഷകത്വം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നവയാണ്. ഇവ ഉപയോഗിക്കുമ്പോള്‍ രണ്ടെണ്ണം വീതം ഉപയോഗിക്കുക.

മണ്‍‌പാത്രങ്ങള്‍ ഇന്‍റീരിയര്‍ ഡെക്കറേഷന് ഏറെ അനുയോജ്യമാണ് ആകര്‍ഷകങ്ങളായ മണ്‍പാത്രങ്ങള്‍. പുസ്തകങ്ങള്‍ മുറിയുടെ നിറത്തിന് അനുയോജ്യമായ ഹാര്‍ഡ് കവറുള്ള പുസ്തകങ്ങള്‍ ഉപയോഗിക്കാം. കട്ടിയുള്ള പുസ്തകങ്ങളാണ് അനുയോജ്യമെങ്കിലും അധികം കട്ടിയുള്ളവ ഉപയോഗിക്കരുത്. ശില്പങ്ങള്‍ ആകര്‍ഷകമായ ഏതെങ്കിലും ശില്പങ്ങള്‍ മുറിക്കുള്ളില്‍ മികച്ച കാഴ്ച നല്കാന്‍ സഹായിക്കും. ചെടികള്‍ മുറിക്കുള്ളിലെ പച്ചപ്പ് ശുദ്ധവായു ലഭ്യമാക്കാന്‍ സഹായിക്കും. അഥവാ സസ്യങ്ങളില്ലെങ്കില്‍ സില്‍ക്ക് ചെടികളും മരങ്ങളും ഉപയോഗിക്കുക. മികച്ച നിലവാരമുള്ളതാണെങ്കില്‍ അവ ഒറിജിനലല്ലെന്ന് തിരിച്ചറിയാനാകില്ല.

Exit mobile version