വീടുകൾക്ക് പഴമ നൽകണമെങ്കിൽ ചെങ്കല്ലുകൾ ഉപയോഗിച്ചോളൂ

പിച്ചവെച്ചു നടന്ന വീട്, സഹോദരങ്ങൾക്കൊപ്പം കളിച്ചുനടന്ന വീട് അങ്ങനെ സ്വന്തം തറവാടിനെകുറിച്ചു ഓർമ്മകൾ ഒരുപാടുണ്ട് ഓരോരുത്തർക്കും. സാഹചര്യങ്ങൾകൊണ്ട് പഴയവീടുകൾ പൊളിച്ചുമാറ്റി അവിടെ പുതിയകെട്ടിടം വയ്ക്കുന്നവരാണ് കൂടുതലാളുകളും.

മനസില്ലാമനസോടെ തറവാടുപൊളിച്ചു മാറ്റേണ്ടിവരുന്നവരോട് ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ. കാലപ്പഴക്കംകൊണ്ട് പൊളിച്ചുകളയേണ്ടിവന്ന തറവാട് അതേ മോടിയോടെ പണിതെടുത്താലോ ?

അതിനായി ആദ്യം ചെയ്യേണ്ടത് വീടുകെട്ടാൻ ചെങ്കല്ലുകൾ ഉപയോഗിക്കുക എന്നതാണ്. ചെങ്കല്ലിന്‍റെ പ്രകൃതിദത്തമായ സൗന്ദര്യത്തിനു സിമന്റ് ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഓടുകൾ മേഞ്ഞാൽ മഴ പെയ്യുമ്പോൾ പ്രശ്നമാകും എന്നൊരു ഭീതി ഉണ്ടാകുന്നത് ഇന്ന് സർവ്വസാധാരണമാണ്. എന്നാൽ പഴമയ്ക്കു കൂടുതൽ പകിട്ടേകുന്നത് എപ്പോഴും ഓട് തന്നെയാണ്.

മഴവെള്ളം വീടിനുള്ളിലേക്ക് കടക്കാതിരിക്കാനും ഉത്തരം ചിതലരിക്കാതിരിക്കാനും തേക്ക്, ഈട്ടി, മഹാഗണി തുടങ്ങിയ തടികൾകൊണ്ടുതന്നെ മേൽക്കൂട്‌ നിർമ്മിക്കാൻ ശ്രദ്ധിക്കണം. അകത്തളത്തിൽ ഒരു നടുമുറ്റവും , പൂർണമായും തടികൾകൊണ്ടുള്ള ഫർണിച്ചറുകളും പാരമ്പര്യത്തെ സൂചിപ്പിക്കുന്ന ചില ചുവർ ചിത്രങ്ങളും കൂടിയുണ്ടെങ്കിൽ വീടിനു പകിട്ടേറും.

ചെങ്കല്ലിൽ തീർത്ത വീടുകൾ എന്നതിലുപരി നിർമാണത്തിൽ പഴമ സൂചിപ്പിക്കുന്ന പുതിയ സാധനങ്ങൾ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തറകളിൽ ടൈൽ തന്നെവേണം എന്ന് നിർബന്ധമുള്ളവർക്ക് ചെങ്കല്ല് നിറത്തിലുള്ള ടൈലുകൾ ഉപയോഗിക്കാം. അങ്ങനെ പാരമ്പര്യത്തോടൊപ്പം ഗൃഹാതുരത്വം തുളുമ്പുന്ന ചെങ്കല്ല് വീടുകൾ സ്വന്തമാക്കുക ഇന്ന് പ്രയാസമേറിയ കാര്യമേയല്ല

Related Articles

Leave a Reply

Your email address will not be published. Required fields are marked *