Site icon Root ScoopI Kerala News I National News

ഇരുനില വീട് പണിയുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ…

വീട് നിർമ്മിക്കുന്നതിന് മുമ്പ് നാം പ്രധാനമായും അറിഞ്ഞിരിക്കേണ്ടതാണ് വാസ്‌തു. വാസ്‌തു ശാസ്‌ത്രപ്രകാരം പണിപൂർത്തിയാക്കാത്ത വീടുകളിൽ താമസിക്കുന്ന ആളുകൾക്ക് പലവിധ മാനസിക- ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുമെന്നാണ് പൊതുവെ പറയപ്പെടുന്നത്.
 ഇരുനില കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് മുമ്പ് വാസ്‌തുവിൽ നാം അറിഞ്ഞിരിക്കേണ്ടതായ പ്രധാന കാര്യങ്ങളിതാ:
    ഇരു‌നില കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ കെട്ടിടത്തിന്‍റെ വാതിലുകളും ജനലുകളും വടക്ക്, കിഴക്ക് വശങ്ങളിലായിരിക്കണം. താഴത്തെ നിലയിലെ വാതിലുകളുടെയും ജനലുകളുടെയും എണ്ണം മുകളിലത്തെ നിലയിൽ നിന്നും വ്യത്യാസമായിരിക്കണം. താഴത്തെ നിലയിലുള്ളതിനെ അപേക്ഷിച്ച് മുകളിൽ കുറവായിരിക്കുന്നതാണ് ഉത്തമം.
അതുപോലെ തന്നെ താഴത്തെ നിലയുടെ അതേ ചതുരശ്ര അളവിൽ മുകളിലെ നില നിർമ്മിക്കരുത്. മുകൾ നില നിർമ്മിക്കാൻ മൊത്തം വിസ്‌തീർണ്ണത്തിന്റെ ഒരു ഭാഗം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എങ്കിൽ തെക്ക് പടിഞ്ഞാറ് ദിക്കാണ് ഉത്തമം. വടക്ക് കിഴക്ക് ദിശ ദേഹാസ്വാസ്ഥ്യങ്ങൾക്ക് കാരണമാകുമെന്ന് വാസ്‌തു പറയുന്നു.
അടുത്തതായി ശ്രദ്ധിക്കേണ്ടത് ബാൽക്കണിയുടെ കര്യമാണ്. വടക്ക്, വടക്ക് കിഴക്ക്, കിഴക്ക് ദിശകളിൽ ബാൽക്കണി നിർമ്മിക്കുന്നതാണ് ഉത്തമം. കിടപ്പുമുറിയും പഠനമുറിയും മുകളിൽ നിലകളിൽ സജ്ജമാക്കുന്നതും ഉത്തമമാണ്. മുകൾ നിലകളിലെ ഭിത്തികളുടെ ഉയരം താഴത്തേതിനേക്കാൾ കുറവായിരിക്കണം.

Exit mobile version