Site icon Root ScoopI Kerala News I National News

വീട് പണിക്ക് വരുന്ന ചിലവുകള്‍ എങ്ങനെ കുറയ്ക്കാം

സ്വന്തമായി ഒരു വീട് സ്വപ്നം കണ്ട് തുടങ്ങുമ്പോൾ വീടുപണിയുടെ വിവിധ വശങ്ങളെ കുറിച് അറിഞ്ഞിരുന്നാൽ പാഴ്ചിലവുകൾ ഒഴിവാക്കി, നിങ്ങളുടെ ജീവിത ശൈലിക്ക് ഇണങ്ങുന്ന വീട് പണിയാം

വീട് എവിടെ വേണം, എത്ര സ്ക്വയര്‍ഫീറ്റ്‌ ഉള്ള വീടാണ് വേണ്ടത്, അതിന്‍റെ എക്സ്റ്റീരിയറും ഇന്‍റീരിയറും എല്ലാം എങ്ങനെ വേണം, എത്ര മുറികൾ വേണം അവയുടെ സ്ഥാനം എങ്ങനെ ആയിരിക്കണം, ഏതൊക്കെ നിർമാണസാമഗ്രികൾ ഉപയോഗിക്കണം എന്നിങ്ങനെ മനസ്സിൽ ഒരു കണക്കുകൂട്ടൽ വേണം. അത് നിർമാണ ചിലവിനെക്കുറിച്ച് ഒരു കൃത്യമായ ധാരണ നമുക്ക് തരും.

ചതുരാകൃതിയിൽ ഉള്ളതും, കിഴക്ക് മുഖമുള്ളതുമായ ഭൂമിയാണ് വീട് പണിയാൻ നല്ലത്.വടക്ക്,   വടക്ക്-കിഴക്ക്, പടിഞ്ഞാറ് മുഖമുള്ള പ്ലോട്ടുകളും നല്ലത് തന്നെ. പ്ലോട്ടിന്റെ കിടപ്പ്, ഉറപ്പ്, ചരിത്രം, ചുറ്റുപാട് ഇതെല്ലാം അറിഞ്ഞിരിക്കണം. ഒരു വാസ്തു വിദഗ്ദ്ധന്‍റെ നിർദേശം ആരായുന്നതിൽ തെറ്റില്ല.

ചെറിയ സ്ഥലത്ത് വീട് പണിയുമ്പോൾ ഇരുനില വീടുകൾ തന്നെയാണ് നല്ലത്. കൂടുതൽ സ്ഥലം ഉണ്ടെങ്കിൽ വിശാലമായ ഒറ്റനില  വീടുകൾ സ്വപ്നം കാണാം. ഭിത്തികൾ ഇന്‍റര്‍ലോക്ക് ബ്രിക്ക്സ് ഉപയോഗിച്ച് പണിതാൽ പണിയും ചിലവും ഒരു പോലെ കുറയും. ഇത് വീടിനുളളിൽ തണുപ്പ് നിറയ്ക്കും. പൊളിയില്ല, വിള്ളലും ഉണ്ടാവില്ല.  അത് പോലെ അകത്തെ ഭിത്തികൾക്ക് ജിപ്സം പ്ലാസ്റ്ററിംഗ് ചെയ്താൽ ചിലവ് കുറഞ്ഞു കിട്ടും.

നമ്മുടെ കാലാവസ്ഥയ്ക്ക് 40-45 ഡിഗ്രി ചരിഞ്ഞ മേൽക്കൂരയുളള വീടുകളാണ് നല്ലത്. ഫ്ലാറ്റ് ആയി വാർത്ത് ട്രസ്സ് ഇടുന്നതാണ് പുതിയ ട്രെൻഡ്. ട്രസ്സിനു അലൂസിങ്ക് സെക്ഷനുകൾ ആണ് നല്ലത്. ഇത് തുരുമ്പിക്കില്ല അത് പോലെ ഭാരവും കുറവാണ്‌. കളിമണ്‍ ഓട്, സെറാമിക് ഓട്, കോണ്‍ക്രീറ്റ് ഓട്, ഇങ്ങനെ പല ഓടുകൾ പല വിധത്തിലും കിട്ടും. വീടിനു മുകളിൽ പാരപ്പെറ്റ് കെട്ടുമ്പോൾ അതിന്‍റെ മുകൾ ഭാഗം പിന്നിലേക്ക് കുറച്ച് ചെരിവ് വരുന്ന തരത്തിൽ വേണം  തേക്കാൻ. ഇത് മഴ വെള്ളം ഭിത്തിയിലേക്ക് ഒലിച്ചിറങ്ങാതെ നോക്കും.

മുറികളുടെ എണ്ണത്തിൽ അല്ല മറിച്ച് വലുപ്പത്തിൽ ആണ് കാര്യം. ലിവിങ് റൂമിന് 13 അടി×15 അടിയെങ്കിലും വലുപ്പം വേണം. കിടപ്പുമുറികൾക്ക് കുറഞ്ഞത് 10×13 അടി എങ്കിലും വലുപ്പം വേണം. അത് പോലെ മുറികളുടെ ഉയരം തറയിൽ നിന്ന് 9 അടി (275 cm) ആയിരിക്കണം. ഡബിൾ ഹൈറ്റ് ആണെങ്കിൽ 12-13 അടിയാണ് കണക്ക്.

മുറികൾക്ക് നല്ലത്. ഫ്ലോറിങ്ങിന് വിട്ട്രിഫൈഡ് ടൈലുകൾ ആണ് നല്ലത്. 6×4 സൈസ് വരെ ഉള്ള വലിയ റ്റൈലുകൾ മാർക്കറ്റിൽ കിട്ടും. വീടിന് നല്ല വെന്‍റിലേഷൻ നൽകണം. ആർച് ഉള്ള ജനാലകൾ വേണ്ട. പ്രധാന വാതിൽ അകത്തേക്ക് തുറക്കുന്ന രണ്ടു പാളിയുള്ള വാതിൽ ആയിരിക്കണം.

ഇങ്ങനെ ചെറുതും വലുതുമായ നിരവധി കാര്യങ്ങൾ അറിഞ്ഞിരുന്നാൽ നമുടെ അഭിരുചിക്കും സ്വപ്നത്തിനും ഒത്ത വീട് ബാധ്യതകളില്ലാതെ പണിയാം.

Exit mobile version