വിസ്താരമേറിയ സൗകര്യപ്രദമായ വീടും മുറികളും എക്കാലത്തും നമ്മുടെ സ്വപ്നമാണ്. എന്നാല്‍ പണക്കുറവ് കൊണ്ടോ സ്ഥലപരിമിതി കൊണ്ടോ നമ്മുടെ മനസ്സിലെ സങ്കല്പങ്ങള്‍ക്കനുസരിച്ച് മുറികള്‍ക്ക് വലിപ്പം നല്‍കാന്‍ നമുക്ക് സാധിക്കാറില്ല. എന്നാല്‍ വലിയ പണച്ചിലവോ ബുദ്ധിമുട്ടുകളോ ഇല്ലാതെ ചെറിയ മുറികള്‍ക്കും വലിപ്പക്കൂടുതല്‍ തോന്നിക്കാന്‍ ഈ പൊടിക്കൈകള്‍ പരീക്ഷിക്കാം.
1. മുഖം നോക്കാന്‍ മാത്രമല്ല കണ്ണാടി
കിടപ്പുമുറികളിലും മറ്റ് ചെറിയ മുറികളിലും കണ്ണാടികള്‍ വയ്ക്കുന്നത് വെളിച്ചത്തെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം മുറികള്‍ക്ക് വിസ്താരം കൂടുതല്‍ തോന്നാനും സഹായിക്കും.
2. കര്‍ട്ടന്‍ തെരഞ്ഞെടുക്കുമ്പോള്‍
കട്ടികുറഞ്ഞതും ഇളം നിറങ്ങളിലുള്ളതുമായ കര്‍ട്ടനുകള്‍ മുറിക്ക് വലിപ്പം തോന്നിപ്പിക്കും. നീളമുള്ള തരം കര്‍ട്ടനുകളാണ് ചെറിയ മുറികള്‍ക്കനുയോജ്യം. ചുമരിന്റെ അതേ നിറത്തിലുള്ള കര്‍ട്ടനുകള്‍ ഇടുന്നതും ഗുണം ചെയ്യും.
3. നിറം തെരഞ്ഞെടുക്കുമ്പോള്‍
ചെറിയ മുറികള്‍ക്ക് എപ്പോഴും ഇളം നിറത്തിലുള്ള പെയിന്‍റുകള്‍ തന്നെ കൊടുക്കുക. ഇളം നിറത്തിലുള്ള പെയിന്റുകള്‍ പ്രകാശത്തെ പ്രതിഫലിപ്പിച്ച് വലിപ്പമുള്ള മുറിയുടെ പ്രതീതി ജനിപ്പിക്കും.
4. ഫര്‍ണിച്ചര്‍ ചെറുതായിക്കോട്ടെ
ചെറിയ മുറികളില്‍ വലിപ്പമേറിയ ഫര്‍ണിച്ചറുകള്‍ കുത്തി നിറച്ചാല്‍ ഒന്നുകൂടി ചെറുതായി തോന്നുകയേ ഉള്ളൂ. ബെഡ്‌റൂം ആണെങ്കില്‍ ചെറിയ കട്ടിലും മറ്റും ഉപയോഗിക്കുക. അനാവശ്യമായ ഫര്‍ണിച്ചറുകള്‍ക്ക് ബൈ ബൈ പറയാം.
5. സീലിങ്ങിലും വേണം ശ്രദ്ധ
മുറികള്‍ക്ക് നല്‍കുന്നതിനേക്കാള്‍ ഒരു ഷെയ്ഡ് ഇരുണ്ടനിറം സീലിങ്ങുകള്‍ക്ക് കൊടുക്കുന്നത് മുറിയുടെ വലിപ്പം എടുത്ത് കാണിക്കും.