വന്ദേ ഭാരത് ട്രെയിനിന് എട്ട് സ്ഥലങ്ങളിൽ സ്റ്റോപ്പുണ്ടാകും. രാവിലെ 5.20ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് എട്ട് മണിക്കൂറും അഞ്ച് മിനിറ്റും സഞ്ചരിച്ച് ഉച്ചയ്ക്ക് 1.25ന് കാസർകോട് എത്തും. തുടർന്ന് 2.30ന് കാസർകോട് പുറപ്പെട്ട് തിരുവനന്തപുരത്തേക്ക് തിരിച്ച് രാത്രി 10.35ന് എത്തും.
20634 എന്ന നമ്പരിലുള്ള ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെ പോകുന്നു.
ട്രെയിൻ ഒരു സ്റ്റേഷനിൽ മൂന്ന് മിനിറ്റും മറ്റ് സ്റ്റേഷനുകളിൽ രണ്ട് മിനിറ്റും നിർത്തുന്നു.