ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വർഷത്തിന്റെ ബഹുമാനാർത്ഥം, പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സർക്കാർ പ്രത്യേക 75 രൂപ നാണയങ്ങൾ പുറത്തിറക്കി.നാണയങ്ങളിൽ ദേവനാഗരി ലിപിയിൽ ‘ഭാരത്’ എന്നും ഇംഗ്ലീഷിൽ ‘ഇന്ത്യ’ എന്നും രൂപ ചിഹ്നവും ’75’ മൂല്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. നാണയത്തിന്റെ മറുവശത്ത് പാർലമെന്റ് മന്ദിരത്തിന്റെ ചിത്രം, അതിനു താഴെ ‘2023’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ആവശ്യക്കാർക്ക് സർക്കാർ വെബ്സൈറ്റിലൂടെ ഓൺലൈനായി നാണയം വാങ്ങാം. ഇതിന് www.indiagovtmint.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഇത് സ്വന്തമാക്കാൻ താൽപ്പര്യമുള്ളവർക്ക് 75 രൂപ നാണയവും വെബ്സൈറ്റ് വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ 10 നാണയങ്ങളിൽ കൂടുതൽ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു പാൻ കാർഡ് കോപ്പി ആവശ്യമായി വരുമെന്നത് ശ്രദ്ധിക്കുക