അഹമ്മദാബാദ്: ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റിന്റെയും പേമാരിയുടെയും ഭയാനകമായ ദൃശ്യങ്ങൾക്കിടയിൽ, കരുതലിന്റെയും സ്നേഹത്തിന്റെയും ഒരു കാഴ്ച ഗുജറാത്തിൽ പുറത്തുവരുന്നത്. ബിപോർജോയ് ചുഴലിക്കാറ്റ് നാശം വിതച്ച ഗുജറാത്തിലെ ബർദ ദുംഗറിൽ നിന്ന് നാല് ദിവസം പ്രായമുള്ള കുഞ്ഞിനെയും അമ്മയെയും സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുകയാണ്. കുഞ്ഞിനെ കയ്യിലെടുക്കുന്ന പോലീസുകാരിയുടെ വീഡിയോയും മന്ത്രി പങ്കുവച്ചു. ഇടയിൽ വീശിയടിച്ച ശക്തമായ കാറ്റിൽ അമ്മയും മറ്റ് ചില സ്ത്രീകളും ഉദ്യോഗസ്ഥനെ പിന്തുടരുന്നത് ദൃശ്യങ്ങളിൽ കാണാം. ഗുജറാത്ത് പോലീസ് ഡയറക്ടർ ജനറലിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ, “നിങ്ങൾ ഗുജറാത്ത് പോലീസുമായി തികച്ചും സുരക്ഷിതമായ കൈകളിലാണ്” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ റീട്വീറ്റ് ചെയ്തത്.
കൂടുതൽ വായിക്കുന്നതിനായി താഴെ യുള്ള ലിങ്ക് ചെയ്യുക
https://www.manoramaonline.com/news/latest-news/2023/06/16/cyclone-biparjoy-update-video-gujarat-woman-cop-carries-4-day-old-child-to-safety-as-biparjoy-hits.html