കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ കോടിക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട സംഭവം. ബെംഗളൂരു മല്ലേശ്വരം ഒമ്പതാം ക്രോസ് റോഡിലുള്ള നിഹാൻ ജ്വല്ലറി ഷോറൂമിൽ നിന്നാണ് വിലപിടിപ്പുള്ള ആഭരണങ്ങൾ നഷ്ടപ്പെട്ടതെന്നാണ് പരാതി. പ്രിയ എന്ന വ്യാപാരി രണ്ടര കോടി രൂപയുടെ നഷ്ടം കണക്കാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കനത്ത മഴയിൽ അവശിഷ്ടങ്ങൾക്കൊപ്പം വെള്ളം അതിവേഗം ഒഴുകിയതിനാൽ കടയുടെ ഷട്ടറുകൾ ഉറപ്പിക്കാൻ ജീവനക്കാർക്ക് കഴിയാതെ വന്നതോടെ കടയ്ക്കുള്ളിൽ വെള്ളം കയറി നാശനഷ്ടം സംഭവിച്ചു.