Mumbai Trans Harbour Link കടൽപ്പാലത്തിന്റെ പണികൾ പൂർത്തിയായികഴിഞ്ഞു


മൂന്ന് പതിറ്റാണ്ടിന്റെ സ്വപ്‌നം. അഞ്ച് വര്‍ഷക്കാലത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍. 18,000 കോടിക്കടുത്ത് ചെലവ്. പറഞ്ഞുവരുന്നത് രാജ്യത്തെ ഏറ്റവും വലിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കിനെ (എം.ടി.എച്ച്.എല്‍.) കുറിച്ചാണ്. മുംബൈ നഗരത്തെ ഉപഗ്രഹനഗരമായ നവിമുംബൈയുമായി ബന്ധിപ്പിക്കുന്ന കടല്‍പ്പാലം മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് (Mumbai Trans Harbour Link) ഈ മാസം അവസാനം ഗതാഗതത്തിന് തുറന്നു കൊടുക്കും. പാലത്തിന്റെ പണികള്‍ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. കടല്‍പ്പാലത്തിന്റെ വാട്ടര്‍ പ്രൂഫിങ്, ടാറിങ്, ക്രാഷ് ബാരിയര്‍, സി.സി.ടി.വി., വിളക്കുകാല്‍ സ്ഥാപിക്കല്‍ എന്നീ ജോലികള്‍ എന്നിവ അന്തിമഘട്ടത്തിലാണ്. മുംബൈ മെട്രോപൊളിറ്റന്‍ റീജ്യൺ ഡെവലപ്‌മെന്റ് അതോറിറ്റിക്കാണ് (എം.എം.ആര്‍.ഡി.എ.) നിര്‍മാണച്ചുമതല