ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ
സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഉടൻ തന്നെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. മൂന്ന് മേഖലകളിലുള്ളവരോട് ജാഗ്രത പാലിക്കണമെന്ന് ഇവർ അറിയിച്ചിട്ടുണ്ട്. മഴ മൂന്ന് ദിവസം നീണ്ടുനിൽക്കും. കൂടാതെ ജൂൺ മുതൽ സെപ്തംബർ വരെ കേരളത്തിൽ പതിവിലും കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ കരുതുന്നത്. മഴയും കാറ്റും കാരണം തീരത്ത് മത്സ്യബന്ധനത്തിന് പോകുന്നത് അപകടകരമായേക്കാം.